2009, ഡിസംബർ 16, ബുധനാഴ്‌ച

എന്റുബുണ്ടു

ഇപ്പോഴത്തെ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റോൾ ചെയ്തിട്ട് ഒരു വർഷത്തോളമായി, ഇതിനു മുമ്പും ഉബുണ്ടു ഇൻസ്റ്റോൾ ചെയ്തിരുന്നുവെങ്കിലും അവയൊന്നും ഇത്രയധികം കാലം ഉപയോഗിച്ചിട്ടില്ല. വിൻഡോസായിരുന്നെങ്കിൽ ഫോർമാറ്റ് ചെയ്ത് ചെയ്ത് ഹാഡ്‌‌ഡിസ്കിൽ ഓട്ട വീഴാനുള്ള ഉപയോഗവും കാലവുമായി. ആ ഒറ്റക്കാരണം കൊണ്ടു തന്നെ ഉബുണ്ടു എന്നെ ഹഠാദാകർഷിച്ചിരിക്കുന്നു. ഞാനൊരു സ്വതന്ത്ര സോഫ്റ്റ്‌‌വേർ വിദഗ്ദ്ധൻ പോയിട്ട് സോഫ്റ്റ്‌‌വേർ വിദഗ്ദ്ധനോ വെറും വിദഗ്ദ്ധനോ അല്ല. എന്റെ ഉപയോഗത്തിനിടയിൽ എനിക്കുപകരപ്പെട്ട കാര്യങ്ങൾ കുറിച്ച് വെയ്ക്കാനൊരിടം അത്രമാത്രമാണ് ഈ ബ്ലോഗം. താങ്കൾക്കിതുപകാരപ്പെടുമെങ്കിൽ വളരെ സന്തോഷം.

ഉബുണ്ടുവുമായി ബന്ധപ്പെട്ട് ഉപകാരപ്പെട്ടേക്കാവുന്ന രണ്ടു ലിങ്കുകൾ കൂടി കൊടുക്കുന്നു:

വിൻഡോസിൽ നിന്ന് ലിനക്സിലേയ്ക്ക്

വിൻഡോസിൽ നിന്ന് ലിനക്സിലേയ്ക്ക് (പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ)