എനിക്കറിയില്ല എന്തുകൊണ്ടാണീ മൂന്ന് ടൂളുകൾ ഉപകാരപ്രദമായി തോന്നുന്നതെന്ന്, പക്ഷേ എനിക്ക് ഇവ വളരെ ഉപകാരപ്രദമായി തോന്നുന്നു. :-P
1. ബ്ലീച്ച് ബിറ്റ് (BleachBit): നമ്മുടെ കമ്പ്യൂട്ടറിലെ അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനുപയോഗിക്കാവുന്ന സോഫ്റ്റ്‌വേറാണ് ബ്ലീച്ച് ബിറ്റ്. കാഷെ, ഇന്റർനെറ്റ് ഹിസ്റ്ററി, കുക്കികൾ, താത്കാലിക ഫയലുകൾ, തമ്പ് നെയിലുകൾ തുടങ്ങി നിരവധി ഫയലുകൾ ഒഴിവാക്കി, കമ്പ്യൂട്ടർ വൃത്തിയാക്കണമെങ്കിൽ ബ്ലീച്ച് ബിറ്റ് ഉപയോഗിക്കാം. ഇവയൊക്കെ നീക്കം ചെയ്യാൻ മറ്റ് മാർഗ്ഗങ്ങളുണ്ടെങ്കിലും കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യാൻ ബ്ലീച്ച്ബിറ്റ് സഹായിക്കുന്നുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. ഫയർഫോക്സ്, ക്രോമിയം, ഓപ്പണോഫീസ് തുടങ്ങി ഒട്ടനവധി സോഫ്റ്റ്‌വേറുകളെ കൈകാര്യം ചെയ്യാൻ ബ്ലീച്ച്ബിറ്റ് പ്രാപ്തമാണ്. കമ്പ്യൂട്ടറിൽ കിടക്കുന്ന ഫയലുകൾ ഡിലീറ്റ് ചെയ്താലും വേണമെങ്കിൽ റിക്കവർ ചെയ്യാൻ കഴിയും. ഇങ്ങനെ റിക്കവർ ചെയ്യാൻ കഴിയാത്ത വിധത്തിൽ ഫയലുകൾ ഷ്രെഡ് (shred command) ചെയ്ത് കളയാനും ബ്ലീച്ച് ബിറ്റ് ഉപയോഗിക്കാം. (ext4 ഫയൽസിസ്റ്റത്തിൽ ഷ്രെഡിങ് അത്ര ഫലപ്രദമല്ലെന്ന് കേൾക്കുന്നു)
ഇൻസ്റ്റോൾ ചെയ്യാൻ സോഫ്റ്റ്‌വേർ സെന്ററിൽ BleachBit തിരയുക, അല്ലെങ്കിൽ ടെർമിനലിൽ sudo apt-get install bleachbit എന്നു നൽകുക.
2. ബം (BUM - BootUp-Manager): കമ്പ്യൂട്ടർ ബൂട്ട് ചെയ്ത് കേറുമ്പോൾ പ്രവർത്തിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാനുള്ള ചെറു സോഫ്റ്റ്‌വേറാണ് ബം. വേണ്ടതും വേണ്ടാത്തതുമായ നിരവധി പ്രവർത്തനങ്ങൾ ബൂട്ട് ചെയ്ത് കേറുമ്പോൾ നടക്കുന്നുണ്ടാവാം. അത് ഓരോ ഉപയോക്താവിനുമനുസരിച്ച് വ്യത്യാസമായേക്കാം. ഡിക്ഷ്ണറി സെർവർ ഉപയോഗിക്കുന്നതേയില്ലങ്കിൽ അത് കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ തൊട്ട് പ്രവർത്തിക്കേണ്ട കാര്യമുണ്ടോ? എന്നും എപ്പോഴും കമ്പ്യൂട്ടർ പ്രിന്റർ (Cups) ഉപയോഗിക്കുന്നില്ലെങ്കിൽ എല്ലാ പ്രാവശ്യവും ബൂട്ട് ചെയ്ത് കേറുമ്പോൾ തൊട്ട് അത് സ്റ്റാൻഡ്ബൈ നിൽക്കേണ്ടതെന്തിന്? ഇതുപോലത്തെ വികട ചിന്തകൾ ഉണ്ടെങ്കിൽ ബം ഉപയോഗിച്ച് നോക്കാം.
സോഫ്റ്റ്‌വേർ സെന്ററിൽ BootUp-Manager എന്നു സേർച്ച് ചെയ്തോ, ടെർമിനലിൽ sudo apt-get install bum എന്നു നൽകിയോ ഇൻസ്റ്റോൾ ചെയ്യാം.
3. പാഴ്സൽലൈറ്റ് (Parcellite): ഉബുണ്ടു ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും താങ്കൾക്കനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രശ്നമാണ് സിസ്റ്റം വൈഡ് ക്ലിപ്ബോർഡിന്റെ രാഹിത്യം. ഒരു ആപ്ലിക്കേഷനിൽ നിന്ന് കോപ്പി ചെയ്ത കാര്യങ്ങൾ വേറൊരു ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയ്യാൻ കഴിയാതെ വരിക, അല്ലെങ്കിൽ ചിലപ്പോൾ ചില ആപ്ലിക്കേഷൻ ക്ലോസ് ചെയ്താൽ പിന്നെ ആ ആപ്ലിക്കേഷനിൽ നിന്ന് കോപ്പി ചെയ്തത് മറ്റൊരിടത്ത് പകർത്താനാകാതെ വരിക എന്നിവയൊക്കെ. ഉബുണ്ടുവിന്റെ ഓരോ പതിപ്പിറങ്ങുമ്പോഴും ഈ പ്രശ്നം കൂടുതൽ കൂടുതൽ പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും പൂർണ്ണപരിഹാരമായെന്ന് പറയാനാവില്ല. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നിരവധി ആപ്ലിക്കേഷനുകൾ ഉബുണ്ടുവിൽ ലഭ്യമാണെങ്കിലും ഏറ്റവും ഉപകാരപ്രദമായി തോന്നിയ ഒന്നാണ് പാഴ്സൽ ലൈറ്റ്. ഒന്നാമത്തെ കാര്യം ലഘുവാണെന്ന് പേരിൽ പറയുന്നുണ്ടെങ്കിൽ കൂടി അതിലും ലൈറ്റ് ആണ് ഈ സാധനം, രണ്ടാമത്തെ ഗുണം മറ്റ് നിരവധി ക്ലിപ്ബോർഡ് മാനേജർ ആപ്ലിക്കേഷനുകൾ നിരവധിയനവധി അനുബന്ധ പരിപാടികൾ ചേർത്ത് അടിസ്ഥാന ഉപയോഗം അപ്രസക്തമാക്കിയവയാണെങ്കിൽ, പാഴ്സൽ ലൈറ്റ് വേണ്ട സൗകര്യവും പഴയ കുറച്ച് ക്ലിപ്ബോർഡ് എൻട്രികളും മാത്രം തന്ന് അടിസ്ഥാന ഉപയോഗം മറന്ന് പോകാതെ നൽകുന്നു. ഈ ആപ്ലിക്കേഷൻ ഒന്നോ രണ്ടോ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് തന്നെ പൂർണ്ണമായും ആക്സസ് ചെയ്യുകയും ചെയ്യാം.
ഇൻസ്റ്റോൾ ചെയ്യാൻ parcellite എന്നു തന്നെ ഉപയോഗിച്ചാൽ മതിയാകും.
അനുബന്ധം:
ഒരിക്കൽ അനൂപൻ ഉബുണ്ടു റ്റ്വീക്കിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഉപയോഗത്തിനപ്പുറം നിരവധി കാര്യങ്ങൾക്കുപയോഗിക്കാവുന്ന സോഫ്റ്റ്‌വേറാണ് ഉബുണ്ടു റ്റ്വീക്. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന മെനു സജ്ജീകരിക്കാനും, കെർണലുകൾക്കു പുറമേ വേണ്ടാത്ത ഫയലും സെറ്റിങ്സും എല്ലാം നീക്കം ചെയ്യാനും ഉബുണ്ടു റ്റ്വീക് ഉപയോഗിക്കാം. ലൂസിഡ് ലിൻക്സ് ഇൻസ്റ്റോൾ ചെയ്തപ്പോൾ ഒഫീഷ്യൽ റെപ്പോസിറ്ററിയിലുള്ള സോഫ്റ്റ്‌വേർ മാത്രമേ ഉപയോഗിക്കുകയുള്ളു എന്നു കരുതിയിരുന്നെങ്കിലും, അധികം വൈകാതെ തന്നെ ഒഫീഷ്യൽ റെപ്പോസിറ്ററിയിൽ ലഭ്യമല്ലാത്ത ഉബുണ്ടു റ്റ്വീക് ഇൻസ്റ്റോൾ ചെയ്തു. ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഉബുണ്ടു റ്റ്വീക് ഉപയോഗിക്കാം എന്നതു തന്നെയാണ് കാരണം.
ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്ന മാർഗ്ഗം മിക്കവർക്കും എപ്പോഴെങ്കിലുമൊക്കെ ആവശ്യം വരുന്നതായിരിക്കും. ഇത് ക്രമീകരിച്ച് വെയ്ക്കാനും ഉബുണ്ടു റ്റ്വീക്കിൽ എളുപ്പവഴിയുണ്ട്.
റൂട്ട് ആക്സസ് വേണ്ട ഫോൾഡറുകളിൽ നിന്നും ഫയലുകൾ നീക്കം ചെയ്യണമെങ്കിലൊക്കെ എപ്പോഴും ടെർമിനലെടുത്ത് sudo rm അല്ലെങ്കിൽ sudo rmdir എന്നൊക്കെ കൊടുക്കുന്നത് ഒരു സുഖമില്ലാത്ത ഏർപ്പാടാണ് [യോജിക്കണമെന്നില്ല ;-)]. ഒരു ഫയലോ ഒരു ഫോൾഡറോ മാത്രം മായ്ക്കാനോ മാറ്റം വരുത്താനോ ജി.യു.ഐ. തന്നെയാണ് സൗകര്യം എന്നാണെന്റെ പക്ഷം. ഉബുണ്ടുവിലെ ഫയൽമാനേജറായ നോട്ടിലസ് റൂട്ട് ആക്സസോടെ തുറക്കാൻ sudo nautilus എന്നു ടെർമിനലിൽ കൊടുത്താൽ മതിയാകും. നോട്ടിലസിൽ ഒരു പ്രത്യേക ഫോൾഡർ റൂട്ട് ആക്സസോടെ തുറക്കാൻ sudo nautilus /usr/share/fonts/ എന്ന രീതിയിൽ കൊടുത്താൽ മതിയാകും. ഫയലുകൾ തുറക്കാനും ഇതേ മാർഗ്ഗം തന്നെ ഉപയോഗിക്കാം, ജിഎഡിറ്റാണ് താങ്കളുടെ പ്രിയപ്പെട്ട എഡിറ്ററെങ്കിൽ sudo gedit എന്ന് ടെർമിനലിൽ നൽകിയാൽ തുറന്നു വരിക റൂട്ടിന്റെ ശക്തിയോട് കൂടിയ എവിടെയും സേവ് ചെയ്യാനും, എവിടെ കിടക്കുന്ന ഫയലുകൾ വേണമെങ്കിലും തുറക്കാനും ശേഷിയുള്ള ജിഎഡിറ്റായിരിക്കും. നോട്ടിലസിനു നൽകിയതു പോലെ ഒരു പ്രത്യേക ഫയലിന്റെ അഡ്രസ് പറഞ്ഞും ജിഎഡിറ്റ് തുറക്കാവുന്നതാണ്.
ഇത്രയും കൂടെ ചെയ്യാൻ എന്നെപ്പോലെ മടിയായവർക്ക് നോട്ടിലസിനുള്ള സ്ക്രിപ്റ്റുകൾ എടുത്ത് മാനുവലായി ക്രമീകരിച്ച് ഉപയോഗിക്കാം, അല്ലെങ്കിൽ ഉബുണ്ടു റ്റ്വീക്കിൽ പേഴ്സണൽ ടാബിൽ നിന്ന് സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റുകൾ നോട്ടിലസിൽ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ കിട്ടും. ഉബുണ്ടു റ്റ്വീക്, ഉബുണ്ടുവിന്റെ ഒഫീഷ്യൽ റെപ്പോസിറ്ററിയിൽ ലഭ്യമല്ല, അതുകൊണ്ട് ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ അവരുടെ സൈറ്റിൽ ചെന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം.
ഉബുണ്ടു മാനുവലിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് കണ്ണോടിക്കുന്നതും നല്ലതാണെന്നെന്റെ അഭിപ്രായം.
നല്ലുബുണ്ടുവും ഓണാശംസകളും നേരുന്നു.
2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച
കൗച്ച്ഡിബിയും, beam.smpയും പിന്നെ സ്പീഡും
ഉബുണ്ടു ഇൻസ്റ്റോൾ ചെയ്ത് അധികം വൈകാതെ തന്നെ ഇടയ്ക്കിടയ്ക്ക് സിസ്റ്റം വല്ലാതെ ഹാങ് ആയിക്കൊണ്ടിരുന്നു. കാരണമെന്താണെന്നൊട്ടറിയത്തുമില്ല. എന്താണ് പ്രശ്നം എന്നറിയാനുള്ള ശ്രമങ്ങളൊക്കെ beam.smp എന്നൊരു പ്രോസസ്സിലാണ് ചെന്നു നിന്നത് (സിസ്റ്റം > അഡ്മിനിസ്ട്രേഷൻ > സിസ്റ്റം മോണിട്ടറിൽ , പ്രോസസ്സ് എന്ന റ്റാബിൽ പ്രവർത്തിക്കുന്ന എല്ലാ പ്രോസസ്സുകളും കാണാം). സ്ഥിരമായി നല്ലൊരു ശതമാനം റിസോഴ്സ് കൈക്കലാക്കിയിരുന്ന ആ പ്രോസസ്സ്, ഇടയ്ക്കിടെ വല്ലാണ്ട് വലുതാകുകയും സിസ്റ്റം വലിയുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. ഈ beam.smp എന്താണ് ചെയ്യുന്നതെന്നറിയാൻ ഒന്നു രണ്ട് പ്രാവശ്യം ഗൂഗിളാനെ സമീപിച്ചെങ്കിലും അതും വലിയ ഫലം തന്നില്ല, കൗച്ച്ഡിബിയുടെ (http://couchdb.apache.org/) ഭാഗമാണെന്ന് മാത്രം മനസ്സിലായി, എന്റെ വിവരക്കുറവുകൊണ്ട് കൗച്ച് ഡിബിയെന്താണ് എന്റെ കമ്പ്യൂട്ടറിൽ ചെയ്യുന്നതെന്നും മനസ്സിലായില്ല. ഈ beam.smp മാത്രമായി ഒഴിവാക്കാനൊരു മാർഗ്ഗം കാണാഞ്ഞതിനാൽ ഒടുവിൽ വളരെ ആലോചിച്ച ശേഷം കൗച്ച്ഡിബി തന്നെ ഒഴിവാക്കാം എന്നൊരു സാധാരണ തീരുമാനമെടുത്തു. സത്യം പറഞ്ഞാൽ beam.smp പ്രശ്നത്തിൽ കൗച്ച്ഡിബി ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ചില സൈറ്റുകളും കണ്ടാരുന്നു.
കൗച്ച്ഡിബി ഒന്നിലധികം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു കണ്ടതുകാരണം പർജ് ചെയ്തു കളഞ്ഞു
കൗച്ച്ഡിബി എടുത്തുകളയാൻ ടെർമിനലിൽ (ആപ്ലിക്കേഷൻ > ആക്സസറീസ് > ടെർമിനൽ)
എന്നു കൊടുക്കുക.
അക്കൂടെ ഞാൻ ഒട്ടും ഉപയോഗിക്കാത്ത gwibber തുടങ്ങിയ കുറേ സാധനങ്ങളും അങ്ങുപോയി, എന്നാലും സമാധാനമുണ്ട് മെഷീനിപ്പോൾ പണ്ടത്തേക്കാളും വേഗതയുണ്ട്.
ഇവലൂഷൻ മെയിൽ ക്ലയന്റ് ഉപയോഗിക്കുന്നില്ലെങ്കിൽ [ഞാൻ തണ്ടർബേഡാണ് ഉപയോഗിക്കുന്നത് ;-) ], അതും ഇതുപോലെ പർജ് ചെയ്ത് നീക്കുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. ഇവലൂഷനും കൈമണികളും കൂടെ ഒരുപാട് റിസോഴ്സ് തിന്ന് തീർക്കുന്നുണ്ട്.
മാർഗ്ഗം:
നല്ലുബുണ്ടു നേരുന്നു.
കൗച്ച്ഡിബി ഒന്നിലധികം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു കണ്ടതുകാരണം പർജ് ചെയ്തു കളഞ്ഞു
കൗച്ച്ഡിബി എടുത്തുകളയാൻ ടെർമിനലിൽ (ആപ്ലിക്കേഷൻ > ആക്സസറീസ് > ടെർമിനൽ)
sudo apt-get --purge remove couchdb*
എന്നു കൊടുക്കുക.
അക്കൂടെ ഞാൻ ഒട്ടും ഉപയോഗിക്കാത്ത gwibber തുടങ്ങിയ കുറേ സാധനങ്ങളും അങ്ങുപോയി, എന്നാലും സമാധാനമുണ്ട് മെഷീനിപ്പോൾ പണ്ടത്തേക്കാളും വേഗതയുണ്ട്.
ഇവലൂഷൻ മെയിൽ ക്ലയന്റ് ഉപയോഗിക്കുന്നില്ലെങ്കിൽ [ഞാൻ തണ്ടർബേഡാണ് ഉപയോഗിക്കുന്നത് ;-) ], അതും ഇതുപോലെ പർജ് ചെയ്ത് നീക്കുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. ഇവലൂഷനും കൈമണികളും കൂടെ ഒരുപാട് റിസോഴ്സ് തിന്ന് തീർക്കുന്നുണ്ട്.
മാർഗ്ഗം:
sudo apt-get --purge remove evolution*
നല്ലുബുണ്ടു നേരുന്നു.
പുതിയ വാർത്ത: ഇതുമായി ബന്ധപ്പെട്ട ഒരു ബസ് ഇവിടെ ഓടുന്നുണ്ട്. അവിടെ കൗച്ച്ഡിബി എല്ലാ ഉബുണ്ടു ഇൻസ്റ്റലേഷനിലും ഇല്ല എന്നാണ് കേൾക്കുന്നത്. ഇവലൂഷനും അനുബന്ധ പാക്കേജുകളും എടുത്തു കളയുമ്പോൾ സൂക്ഷിക്കണം, അനുബന്ധ പാക്കേജുകളിൽ ചിലവ ഉപയോഗമുള്ള മറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ട് എന്നും കേൾക്കുന്നു ;-)
2010 ജൂലൈ 23, വെള്ളിയാഴ്‌ച
ഐബസിൽ ഇൻസ്ക്രിപ്റ്റ് - പരീക്ഷണങ്ങൾ
മൊഴിയിൽ പന എന്നടിക്കണമെങ്കിൽ 4 കീ പ്രെസ്സ് വേണം എന്നാൽ ഇൻസ്ക്രിപ്റ്റിൽ 2 മതി. ഇതു കേട്ടപ്പോഴാണ് ഇൻസ്ക്രിപ്റ്റ് പഠിക്കാം എന്നുവിചാരിച്ചത്. എന്നാൽ ഉബുണ്ടുവിലെ ഐബസിൽ ഇൻസ്ക്രിപ്റ്റിലടിച്ചാൽ അത് ഏതാണ്ട് ഒരു കൊല്ലം പുറകിലേക്ക് വലിക്കുന്നു.
ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച mim ഫയൽ ഉണ്ടാക്കിയിട്ടുണ്ട്. ഉബുണ്ടുവിൽ ഐബസ് ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റിൽ എഴുതുന്നവർക്ക്, ഉപകാരപ്രദമാകും. ടെർമിനലിൽ താഴെക്കാണുന്ന കമാൻഡ് നൽകിയാൽ പുതിയ mim ഇൻസ്റ്റോൾ ആകും
കമാൻഡ് ടൈപ്പ് ചെയ്തതിനു ശേഷം ഐബസ് റീസ്റ്റാർട്ട് ചെയ്താൽ മാറ്റങ്ങൾ ലഭിക്കും.
മാറ്റങ്ങൾ
പുതിയ പതിപ്പ് (2013 ഏപ്രിൽ 29)
ചില്ലുകളുടെ വിന്യാസം പഴയരീതിയിലാക്കിയിട്ടുള്ളതും ൿ കൂട്ടിച്ചേർത്തതും ബിന്ദുരേഫം ^ എന്ന സ്ഥാനത്ത് ചേർത്തതുമായ പതിപ്പ്
പുതിയ ഇൻസ്ക്രിപ്റ്റ് (2013 ജൂൺ 14)
ഒറ്റ കീപ്രെസിൽ ചില്ലുകൾ ലഭിക്കുന്ന എൻഹാൻസ്ഡ് ഇൻസ്ക്രിപ്റ്റ് കീബോഡ് കിട്ടാൻ.
പുതിയ പതിപ്പ് (2014 മാർച്ച് 1)
പുതിയ ചില്ലുകൾ കൂട്ടിച്ചേർത്തപ്പോൾ zwj, zwnj എന്നിവ ഒഴിവാക്കിയിരുന്നു. ഇതുരണ്ടും പലപ്പോഴും ആവശ്യം വരുന്നു. ഇവ യഥാക്രമം '!', '@' എന്നീ സ്ഥാനത്ത് വച്ച് ഒരു പതിപ്പ്.
- ചില്ലുകൾ പുതിയ യൂണികോഡ് പതിപ്പിനനുസരിച്ചുള്ളതല്ല
- ഔകാരത്തിലെ പ്രശ്നം. (ൌ)
- മലയാളം/ഇൻഡോ അറബിക്ക് അക്കങ്ങൾ.
ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച mim ഫയൽ ഉണ്ടാക്കിയിട്ടുണ്ട്. ഉബുണ്ടുവിൽ ഐബസ് ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റിൽ എഴുതുന്നവർക്ക്, ഉപകാരപ്രദമാകും. ടെർമിനലിൽ താഴെക്കാണുന്ന കമാൻഡ് നൽകിയാൽ പുതിയ mim ഇൻസ്റ്റോൾ ആകും
sudo wget http://sites.google.com/site/vssun9/inscript1.mim -O /usr/share/m17n/ml-inscript.mim
കമാൻഡ് ടൈപ്പ് ചെയ്തതിനു ശേഷം ഐബസ് റീസ്റ്റാർട്ട് ചെയ്താൽ മാറ്റങ്ങൾ ലഭിക്കും.
മാറ്റങ്ങൾ
- v,d,] (ന,്,zwj) ഈ കോമ്പിനേഷൻ ആണ് ൽ കിട്ടുന്നതിന് ഇൻസ്ക്രിപ്റ്റിൽ ഉപയോഗിച്ചിരുന്നത്. ഈ കോമ്പിനേഷനിൽ d (ചന്ദ്രക്കല) ഒഴിവാക്കി ലഘൂകരിച്ചിട്ടുണ്ട്. അതായത് ൽ കിട്ടാനായി v,] എന്നിവ മാത്രം അമർത്തിയാൽ മതി. മറ്റു ചില്ലുകളുടെ കാര്യവും അങ്ങനെത്തന്നെ.
- മലയാളം അക്കങ്ങളെ ഇൻഡോ അറബിക് അക്കങ്ങളാക്കിയിട്ടുണ്ടെങ്കിലും ന്യൂമറിക് കീപാഡിൽ മലയാളം അക്കങ്ങൾ വരാനുള്ളത് നിലനിർത്തിയിട്ടുണ്ട്.
പുതിയ പതിപ്പ് (2013 ഏപ്രിൽ 29)
ചില്ലുകളുടെ വിന്യാസം പഴയരീതിയിലാക്കിയിട്ടുള്ളതും ൿ കൂട്ടിച്ചേർത്തതും ബിന്ദുരേഫം ^ എന്ന സ്ഥാനത്ത് ചേർത്തതുമായ പതിപ്പ്
sudo wget http://sites.google.com/site/vssun9/inscript3.mim -O /usr/share/m17n/ml-inscript.mim
പുതിയ ഇൻസ്ക്രിപ്റ്റ് (2013 ജൂൺ 14)
ഒറ്റ കീപ്രെസിൽ ചില്ലുകൾ ലഭിക്കുന്ന എൻഹാൻസ്ഡ് ഇൻസ്ക്രിപ്റ്റ് കീബോഡ് കിട്ടാൻ.
sudo wget http://sites.google.com/site/vssun9/inscript4.mim -O /usr/share/m17n/ml-inscript.mim
പുതിയ പതിപ്പ് (2014 മാർച്ച് 1)
പുതിയ ചില്ലുകൾ കൂട്ടിച്ചേർത്തപ്പോൾ zwj, zwnj എന്നിവ ഒഴിവാക്കിയിരുന്നു. ഇതുരണ്ടും പലപ്പോഴും ആവശ്യം വരുന്നു. ഇവ യഥാക്രമം '!', '@' എന്നീ സ്ഥാനത്ത് വച്ച് ഒരു പതിപ്പ്.
sudo wget https://sites.google.com/site/vssun9/ml-inscript5.mim -O /usr/share/m17n/ml-inscript.mim
2010 ജൂലൈ 9, വെള്ളിയാഴ്‌ച
പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ
ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.
ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാധിക്കും.
അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.
നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞു.
പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു. അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

- കടപ്പാട്: www.ubuntu-tweak.org

2010 ജൂലൈ 6, ചൊവ്വാഴ്ച
ചില്ല ദൃശ്യപ്രശ്നങ്ങൾ
പ്രശ്നം 1
ഉബുണ്ടു ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആദ്യമായി നേരിട്ട പ്രശ്നങ്ങളിലൊന്നാണ് വർണ്ണവൈവിധ്യമുള്ള പൂവ്. മറ്റൊന്നുമല്ല, ഫയർഫോക്സിൽ ഈ ചിത്രം തുറക്കുമ്പോൾ ഫയർഫോക്സ് ബ്രൗസർ തൂങ്ങുന്നു. പലവട്ടം തുറക്കുകയും, റീഫ്രെഷ് ചെയ്യുകയും മറ്റും ചെയ്തെങ്കിലും പ്രശ്നം അങ്ങനെത്തന്നെ തുടർന്നു. ആദ്യം മെമ്മറിയുടെ കുറവാണെന്നാണ് കരുതിയത്, എന്നാൽ ഇതിനേക്കാൽ വലിയ പല ചിത്രങ്ങളും ഒരു കുഴപ്പവുമില്ലാതെ ഫയർഫോക്സിൽ തുറക്കുന്നുമുണ്ടായിരുന്നു.
ഇതോടെ ഫയർഫോക്സിൽ നിവൃത്തിയില്ലാതെ ക്രോമിയം പരീക്ഷിച്ചു. ഒരു പ്രശ്നവുമില്ലാതെ പടം ക്രോമിയത്തിൽ തുറന്നുവന്നു. അങ്ങനെ ഇത്രനാളും ഫയർഫോക്സിനെ കുറ്റംപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
പ്രശ്നം 2
ഫ്ലാഷ് വീഡിയോകൾഫുൾസ്ക്രീനിൽ കാണുമ്പോഴുള്ള പ്രശ്നമായിന്നു അടുത്തത്. ഭാര്യയെ ഉബുണ്ടുവിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതിന്റെ ഭാഗമായി കണ്ടുകിട്ടിയ ഒരു പ്രശ്നമായിരുന്നു ഇത്. മുഴുവൻ സ്ക്രീനിൽ കാണുന്ന ഫ്ലാഷ് വീഡിയോയുടെ ഫ്രെയിമുകൾ കുറേ സ്കിപ്പ് ആകുന്നു. ചുരുക്കിപ്പറഞ്ഞാൽ തുടർച്ചയായ വീഡിയോക്കു പകരം ഓരോ സെക്കന്റിലും മൂന്നോ നാലോ നിശ്ചലദൃശ്യങ്ങൾ മിന്നിമറയുന്നു.
ഈപ്രശ്നം അഡോബി ഫ്ലാഷ് പ്ലേയറിന്റെ കുഴപ്പമാണെന്നാണ് ഇത്രയും നാളും കരുതിയിരുന്നത്. അങ്ങനെ പറയുന്ന ചില പോസ്റ്റുകളും നെറ്റിൽ കണ്ടു.
പരിഹാരം
രണ്ടാമത്തെ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തിക്കളയാം എന്ന ചിന്തിച്ചപ്പോഴാണ്, ഡിസ്പ്ലേ ഡ്രൈവറിനെന്തെങ്കിലും കുഴപ്പം കാണുമോ എന്ന ബോധം മനസിലുദിച്ചത്. അതിനെ മാറ്റി ഇൻസ്റ്റോൾ ചെയ്യാം എന്നും കരുതി. ഉബുണ്ടുവിൽ സ്വതവേയുള്ള ഡിസ്പ്ലേ ഡ്രൈവറിനു പകരം എന്റെ എൻവിഡിയ ചിപ്പ്‌സെറ്റിനു വേണ്ടി, ഹാർഡ്‌വെയർ നിർമ്മാതാവ് പുറത്തിറക്കുന്ന ഡ്രൈവർ ഇൻസ്റ്റോൾ ചെയ്തപ്പോൾ മുകളിലെ രണ്ടു പ്രശ്നങ്ങളും മാറി.
ഓപ്പറേറ്റിങ് സിസ്റ്റത്തിനോടൊപ്പമുള്ള സ്വതന്ത്രമായ ഡിസ്പ്ലേ ഡ്രൈവറായിക്കും സ്വതവേ ഉബുണ്ടുവിൽ ഇൻസ്റ്റോൾ ആകുന്നത്. വികസനഘട്ടത്തിലിരിക്കുന്ന ഇത്തരം ഡ്രൈവറുകൾക്ക് ചില പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനു പകരം ഹാർഡ്‌വെയർ നിർമ്മാതാവ് നൽകുന്ന പ്രൊപ്രൈറ്ററി ഡ്രൈവറുകൾ ഉപയോഗിക്കണമെങ്കിൽ പാനലിൽ നിന്നും താഴെക്കാണുന്ന രീതിയിൽ System->Administration->Hardware drivers

അൽപ്പസമയത്തെ തിരച്ചിലിനു ശേഷം തുറന്നു വരുന്ന വിൻഡോയിൽ നിന്ന് ആവശ്യമായ പ്രൊപ്രൈറ്ററി ഡ്രൈവർ തിരഞ്ഞെടുക്കാം.

2010 ജൂൺ 23, ബുധനാഴ്‌ച
ടോംകാറ്റ് സെർവർ ലോക്കലായി കോൺഫിഗർ ചെയ്യാൻ
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ പണി കിട്ടിയത്. എന്റെ നിർബന്ധം കൊണ്ട് ഉബുണ്ടുവിലോട്ട് മാറിയ പെങ്ങൾക്ക് ടോംകാറ്റ് സെർവറിൽ എന്തു ചെയ്തിട്ടും സിമ്പിൾ ജെ.എസ്.പി. ആപ്ലിക്കേഷൻ ഡിപ്ലോയ് ആകുന്നില്ല. ഞാനാണേൽ ടോംകാറ്റ് ഉപയോഗിച്ചത് രണ്ട് നൂറ്റാണ്ട് മുമ്പെങ്ങാണ്ടാണ്. ആപ്ലിക്കേഷൻ ഡിപ്ലോയ് ചെയ്യാൻ സഹായിക്കുന്ന ഒരു ഡോക്യുമെന്റേഷനും എവിടെയും കാണാനുമായില്ല. ഒടുവിൽ ഒരു ഞായറാഴ്ച തുലച്ച് ആപ്ലിക്കേഷൻ ടോംകാറ്റിൽ ഡിപ്ലോയ് ചെയ്തു. പറഞ്ഞു കൊടുത്തപ്പോൾ, ഇതിനാണോ ഈ ഒരു ദിവസമെടുത്തതെന്നവളുടെ പരമപുച്ഛവും.
പ്രശ്നം മറ്റൊന്നുമല്ല, വിൻഡോസിൽ ടോംകാറ്റിനെ ഒരു ഫോൾഡറിലോട്ടാണ് ഇൻസ്റ്റോൾ ചെയ്യുന്നതെങ്കിൽ ഇവിടെ ഒരുനൂറ് ഫോൾഡറിലോട്ടാണ്. അതുകൊണ്ട് ടോംകാറ്റിലുള്ള ഉദാഹരണങ്ങൾ നോക്കി എളുപ്പമാർഗ്ഗം കണ്ടെത്തലും ബുദ്ധിമുട്ടാണ്.
ഞാൻ ഡിപ്ലോയ് ചെയ്ത മാർഗ്ഗം കൊടുക്കുന്നു, ഇതാണോ ശരിയായ മാർഗ്ഗമെന്നറിയില്ല, പക്ഷേ ഇതു ശരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നു ;-):
ടോംകാറ്റ് ഇൻസ്റ്റോൾ ചെയ്യുന്ന കൂടെ ടോംകാറ്റ് അഡ്മിൻ എന്നൊരു ആപ്ലിക്കേഷനും ഇൻസ്റ്റോൾ ചെയ്യുക.
ഈ ടോംകാറ്റ് അഡ്മിൻ manager webapp, host-manager webapp എന്നിങ്ങനെ രണ്ട് ഇന്റർഫേസ് കൂടുതലായി തരും. മാനേജർ വെബ്‌ആപിൽ തന്നെ കാര്യങ്ങൾ നടന്നതു കൊണ്ട് ഹോസ്റ്റ് മാനേജർ വെബ്‌ആപ് എന്താണെന്നു നോക്കിയില്ല :-)
ഇനി ചെയ്യേണ്ടത് ഡിപ്ലോയ് ചെയ്യേണ്ട ആപ്ലിക്കേഷന്റെ കോണ്ടെക്സ്റ്റ് പാത്തും, ബേസ് പാത്തും നൽകിയൊരു എക്സ്.എം.എൽ. ഫയൽ ഉണ്ടാക്കുകയാണ്. test എന്നു വിളിച്ച ആപ്ലിക്കേഷനു test.xml എന്ന എക്സ്.എം.എൽ. കോൺഫിഗറേഷൻ ഫയൽ ഉണ്ടാക്കി.
എന്നിട്ട് എക്സ്.എം.എൽ ഫയലിൽ
എന്ന മട്ടിൽ പാത്തുകൾ നൽകി, സേവ് ചെയ്തു. path എന്നത് യൂ.ആർ.എല്ലിൽ. നൽകേണ്ട പാത്തും, docBase എന്നത് ആപ്ലിക്കേഷൻ കിടക്കുന്ന പാത്തും ആയിരിക്കണം.
ഇനി മാനേജർ വെബ്‌ആപ് എടുക്കുക ( http://localhost:8080/manager/html, അല്ലെങ്കിൽ http://localhost:8080/ എന്നു നൽകുമ്പോൾ വരുന്ന താളിൽ ലിങ്ക് കിട്ടും.)
അവിടെ ഡിപ്ലോയ് എന്ന ഭാഗത്ത് "Context Path (required):" എന്ന ഫീൽഡിൽ വേണ്ട കോണ്ടെക്സ്റ്റ് പാത്തും (ഞാൻ test എന്നു നൽകി)
"XML Configuration file URL:" എന്ന ഫീൽഡിൽ നിർമ്മിച്ച എക്സ്.എം.എൽ. ഫയലിന്റെ പൂർണ്ണ പാത്തും (ഉദാ: /home/trinity/documents/test.xml)
"WAR or Directory URL:" എന്ന ഫീൽഡിൽ ആപ്ലിക്കേഷൻ കിടക്കുന്ന ഫോൾഡറിന്റെ പാത്തും നൽകുക. (ഉദാ: /media/pen-drive/Program/tomcat-pages/test)
എന്നിട്ട് ഡിപ്ലോയ് ബട്ടൺ അമർത്തുക. ആപ്ലിക്കേഷൻ ഡിപ്ലോയ് ആയിക്കഴിഞ്ഞു.
മാനേജർ വെബ്‌ആപ് ഉപയോഗിച്ചു തന്നെ, ആപ്ലിക്കേഷൻ സ്റ്റാർട്ട് ചെയ്യാനും, സ്റ്റോപ് ചെയ്യാനും, റീസ്റ്റാർട്ട് ചെയ്യാനും, അൺഡിപ്ലോയ് ചെയ്യാനുമെല്ലാം സാധിക്കും.
ഇനി ബ്രൗസറിന്റെ അഡ്രസ് ബാറിൽ http://localhost:8080/test എന്ന രീതിയിൽ അഡ്രസ് നൽകിയാൽ കോഡ് എറർ ഇല്ലേൽ ആപ്ലിക്കേഷൻ കാണാം.

sudo aptitude install tomcat6 tomcat6-adminഎന്നു ടെർമിനലിൽ നൽകിയാൽ ടോംകാറ്റും ടോംകാറ്റ് അഡ്മിനും ഇൻസ്റ്റോൾ ചെയ്യാം.
ഈ ടോംകാറ്റ് അഡ്മിൻ manager webapp, host-manager webapp എന്നിങ്ങനെ രണ്ട് ഇന്റർഫേസ് കൂടുതലായി തരും. മാനേജർ വെബ്‌ആപിൽ തന്നെ കാര്യങ്ങൾ നടന്നതു കൊണ്ട് ഹോസ്റ്റ് മാനേജർ വെബ്‌ആപ് എന്താണെന്നു നോക്കിയില്ല :-)
ഇനി ചെയ്യേണ്ടത് ഡിപ്ലോയ് ചെയ്യേണ്ട ആപ്ലിക്കേഷന്റെ കോണ്ടെക്സ്റ്റ് പാത്തും, ബേസ് പാത്തും നൽകിയൊരു എക്സ്.എം.എൽ. ഫയൽ ഉണ്ടാക്കുകയാണ്. test എന്നു വിളിച്ച ആപ്ലിക്കേഷനു test.xml എന്ന എക്സ്.എം.എൽ. കോൺഫിഗറേഷൻ ഫയൽ ഉണ്ടാക്കി.
എന്നിട്ട് എക്സ്.എം.എൽ ഫയലിൽ
<Context path="/test"
docBase="/media/pen-drive/Program/tomcat-pages/test" / >
എന്ന മട്ടിൽ പാത്തുകൾ നൽകി, സേവ് ചെയ്തു. path എന്നത് യൂ.ആർ.എല്ലിൽ. നൽകേണ്ട പാത്തും, docBase എന്നത് ആപ്ലിക്കേഷൻ കിടക്കുന്ന പാത്തും ആയിരിക്കണം.
ഇനി മാനേജർ വെബ്‌ആപ് എടുക്കുക ( http://localhost:8080/manager/html, അല്ലെങ്കിൽ http://localhost:8080/ എന്നു നൽകുമ്പോൾ വരുന്ന താളിൽ ലിങ്ക് കിട്ടും.)
അവിടെ ഡിപ്ലോയ് എന്ന ഭാഗത്ത് "Context Path (required):" എന്ന ഫീൽഡിൽ വേണ്ട കോണ്ടെക്സ്റ്റ് പാത്തും (ഞാൻ test എന്നു നൽകി)
"XML Configuration file URL:" എന്ന ഫീൽഡിൽ നിർമ്മിച്ച എക്സ്.എം.എൽ. ഫയലിന്റെ പൂർണ്ണ പാത്തും (ഉദാ: /home/trinity/documents/test.xml)
"WAR or Directory URL:" എന്ന ഫീൽഡിൽ ആപ്ലിക്കേഷൻ കിടക്കുന്ന ഫോൾഡറിന്റെ പാത്തും നൽകുക. (ഉദാ: /media/pen-drive/Program/tomcat-pages/test)
എന്നിട്ട് ഡിപ്ലോയ് ബട്ടൺ അമർത്തുക. ആപ്ലിക്കേഷൻ ഡിപ്ലോയ് ആയിക്കഴിഞ്ഞു.
മാനേജർ വെബ്‌ആപ് ഉപയോഗിച്ചു തന്നെ, ആപ്ലിക്കേഷൻ സ്റ്റാർട്ട് ചെയ്യാനും, സ്റ്റോപ് ചെയ്യാനും, റീസ്റ്റാർട്ട് ചെയ്യാനും, അൺഡിപ്ലോയ് ചെയ്യാനുമെല്ലാം സാധിക്കും.
ഇനി ബ്രൗസറിന്റെ അഡ്രസ് ബാറിൽ http://localhost:8080/test എന്ന രീതിയിൽ അഡ്രസ് നൽകിയാൽ കോഡ് എറർ ഇല്ലേൽ ആപ്ലിക്കേഷൻ കാണാം.
പുതിയ വാർത്ത (ജൂലൈ 6): ചുമ്മാ പരീക്ഷിക്കാനാണെങ്കിൽ ഇതിന്റെയൊന്നുമാവശ്യമില്ല. ടോംകാറ്റിന്റെ ഡൗൺലോഡ് പേജിൽ പോയി tar.gz ആർക്കൈവ് ഡൗൺലോഡ് ചെയ്യുക. എക്സ്ട്രാക്റ്റ് ചെയ്യുക. എന്നിട്ട് എക്സ്ട്രാക്റ്റ് ചെയ്ത ഫോൾഡറിൽ /bin/ ഫോൾഡറിൽ startup.sh എന്നൊരു ഫയലുണ്ട്, കമാൻഡ് ലൈനിൽ കൂടി ആ ഫോൾഡറിൽ ചെന്ന് ./startup.sh എന്ന കമാൻഡ് നൽകി അത് പ്രവർത്തിപ്പിച്ചാൽ ടോംകാറ്റ് ഓടാൻ തുടങ്ങും. ടോംകാറ്റ് നിർത്താൻ ഇതേപോലെ ./shutdown.sh എന്നു നൽകിയാൽ മതിയാകും. പിന്നെ webapps ഫോൾഡറിലോ മുകളിൽ പറഞ്ഞിരിക്കുന്നതു പോലെ എക്സ്.എം.എൽ സെറ്റ് ചെയ്തോ വർക്കിങ് ഫോൾഡർ ക്രമീകരിക്കാം.
ഗുണപാഠം: എന്തേലും ശരിയാക്കാൻ ഇരിക്കുന്നതിനു മുമ്പ്, ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയാൽ എങ്ങനെയാണ് എന്നു നോക്കുക :D
2010 ജൂൺ 19, ശനിയാഴ്‌ച
ഐബസ് മൊഴി അപ്‌ഡേറ്റ്
നേരത്തേ നിർദ്ദേശിച്ച മൊഴി കീബോർഡ് യൂണീകോഡ് സീറോ വിഡ്ത് ജോയ്നറും, നോൺ ജോയ്നറും തരുന്നതിൽ പിഴവുണ്ടായിരുന്നു. വിക്കിപീഡിയ ഉപയോക്താവായ സുനിൽ ഉബുണ്ടുവിലേക്ക് മാറുകയും ക്രോമിയം ബ്രൗസർ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്.
പുതുക്കിയ മൊഴി ഉപയോഗിക്കാൻ ടെർമിനലിൽ
എന്നു കൊടുക്കുക. ജോയ്നർ പ്രശ്നത്തോടൊപ്പം ന്ഥ ടൈപ്പ് ചെയ്യുന്നതിലുണ്ടായിരുന്ന പ്രശ്നവും ഒഴിവാക്കിയിട്ടുണ്ട്.
പുതുക്കിയ മൊഴി ഉപയോഗിക്കാൻ ടെർമിനലിൽ
sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim
എന്നു കൊടുക്കുക. ജോയ്നർ പ്രശ്നത്തോടൊപ്പം ന്ഥ ടൈപ്പ് ചെയ്യുന്നതിലുണ്ടായിരുന്ന പ്രശ്നവും ഒഴിവാക്കിയിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.