മലയാളം വിക്കിപീഡിയക്ക് ഏറെ സംഭാവനകൾ ചെയ്തിട്ടുള്ള അറയിൽ പി. ദാസ് ഉബുണ്ടു ഉപയോഗിക്കാൻ തുടങ്ങി. എല്ലാം ശരിയായെങ്കിലും അദ്ദേഹത്തിന്റെ കാനൻ പിക്സ്‌മ ഐ.പി. 1980 പ്രിന്റർ (canon pixma ip1980 printer) മാത്രം ശരിയായി പ്രവർത്തിച്ചില്ല. കാനന്റെ സൈറ്റിൽ നിന്നും പ്രിന്ററിനാവശ്യമുള്ള .deb ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്തെങ്കിലും പ്രിന്റിങ് മാത്രം നടന്നില്ല. പ്രിന്ററിന്റെ ലൈറ്റുകൾ കത്തുകയും job is over എന്നു കാണിക്കുകയും ചെയ്തു. പ്രിന്റർ യാതൊരു എററും കാണിച്ചുമില്ല.
ഒടുവിൽ അദ്ദേഹം തന്നെ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തി. അദ്ദേഹം കണ്ടെത്തിയ പരിഹാരം അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ:
ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ ഉബുണ്ടു എനിക്ക് ആദ്യ അനുഭവമാണ്. കഴിഞ്ഞ വിക്കി ഒത്തുചേരലിനു ശേഷം ഉബുണ്ടു എന്തായാലും പരീക്ഷിക്കണം എന്നുറപ്പിച്ചാണ് വന്നത്. ഇന്സ്റ്റല്ലേഷന്‍ വളരെ വളരെ എളുപ്പമായിരുന്നു.
ജനാലകള്‍ ഉപയോഗിച്ചിരുന്ന ഒരു സാധാരണക്കാരന് ല്യൂസിഡിലെ എല്ലാ പ്രശ്നങ്ങളും സ്വയം വിശദീകരിക്കുന്നതായിരുന്നു. കമാന്റ് ലൈനിലെ (അതിനെ ഷെല്ലെന്ന് പറയുമെന്നാണ് എന്റെ ഏറ്റവും പുതിയ അറിവ്!) പ്രയോഗങ്ങള്‍ കണ്ടുപിടിച്ചു വരുന്നതേയുള്ളു. ല്യൂസിഡില്‍ കാനണ്‍ ഐ പി 1980 പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായില്ല. അതിനുള്ള പരിഹാരം ഇങ്ങനെ..
ഒന്ന്:
http://security.ubuntu.com/ubuntu/pool/universe/c/cups/
എന്ന താളില്‍ നിന്ന് libcupsys2_1.3.9-17ubuntu1_all.deb എന്ന ഫയല്‍ ഡൌണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
രണ്ട്:
കാനണ്‍ വെബ്ബ്സൈറ്റില്‍ നിന്ന് ( http://software.canon-europe.com/products/0010647.asp ) ഡെബിയന്‍ ലിനക്സ് പ്രിന്റര്‍ ഡ്രൈവര്‍ 3.0 എന്ന കണ്ണി തിരഞ്ഞെടുക്കുക. അവിടെ നിന്ന് ലഭിക്കുന്ന ടാര്‍ ഫയല്‍ ഹോം ഫോള്‍ഡറിലെത്തിച്ച് അതവിടെത്തന്നെ
എക്സ്ട്രാക്റ്റ് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന രണ്ട് .ഡെബ് ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
മൂന്ന്:
പ്രിന്റര്‍ കണക്റ്റ് ചെയ്ത്, സിസ്റ്റം > അഡ്മിന്‍ > പ്രിന്റിങ്ങ് തുറക്കുക. ആഡ് പ്രിന്റര്‍ തിരഞ്ഞെടുക്കുക.
അവിടെ ഇപ്പോള്‍ കാനണ്‍ ip 1900 സീരീസ് പ്രിന്റര്‍ കാണാനാവണം. അത് തിരഞ്ഞെടുത്ത് ഇന്‍സ്റ്റല്ലേഷന്‍ പൂര്‍ത്തിയാക്കുക.
സ്നേഹപൂര്‍വം
ദാസ്.
Well Done!!
മറുപടിഇല്ലാതാക്കൂനന്ദി :-)
മറുപടിഇല്ലാതാക്കൂ