പ്രശ്നം 1
ഉബുണ്ടു ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആദ്യമായി നേരിട്ട പ്രശ്നങ്ങളിലൊന്നാണ് വർണ്ണവൈവിധ്യമുള്ള പൂവ്. മറ്റൊന്നുമല്ല, ഫയർഫോക്സിൽ ഈ ചിത്രം തുറക്കുമ്പോൾ ഫയർഫോക്സ് ബ്രൗസർ തൂങ്ങുന്നു. പലവട്ടം തുറക്കുകയും, റീഫ്രെഷ് ചെയ്യുകയും മറ്റും ചെയ്തെങ്കിലും പ്രശ്നം അങ്ങനെത്തന്നെ തുടർന്നു. ആദ്യം മെമ്മറിയുടെ കുറവാണെന്നാണ് കരുതിയത്, എന്നാൽ ഇതിനേക്കാൽ വലിയ പല ചിത്രങ്ങളും ഒരു കുഴപ്പവുമില്ലാതെ ഫയർഫോക്സിൽ തുറക്കുന്നുമുണ്ടായിരുന്നു.
ഇതോടെ ഫയർഫോക്സിൽ നിവൃത്തിയില്ലാതെ ക്രോമിയം പരീക്ഷിച്ചു. ഒരു പ്രശ്നവുമില്ലാതെ പടം ക്രോമിയത്തിൽ തുറന്നുവന്നു. അങ്ങനെ ഇത്രനാളും ഫയർഫോക്സിനെ കുറ്റംപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
പ്രശ്നം 2
ഫ്ലാഷ് വീഡിയോകൾഫുൾസ്ക്രീനിൽ കാണുമ്പോഴുള്ള പ്രശ്നമായിന്നു അടുത്തത്. ഭാര്യയെ ഉബുണ്ടുവിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതിന്റെ ഭാഗമായി കണ്ടുകിട്ടിയ ഒരു പ്രശ്നമായിരുന്നു ഇത്. മുഴുവൻ സ്ക്രീനിൽ കാണുന്ന ഫ്ലാഷ് വീഡിയോയുടെ ഫ്രെയിമുകൾ കുറേ സ്കിപ്പ് ആകുന്നു. ചുരുക്കിപ്പറഞ്ഞാൽ തുടർച്ചയായ വീഡിയോക്കു പകരം ഓരോ സെക്കന്റിലും മൂന്നോ നാലോ നിശ്ചലദൃശ്യങ്ങൾ മിന്നിമറയുന്നു.
ഈപ്രശ്നം അഡോബി ഫ്ലാഷ് പ്ലേയറിന്റെ കുഴപ്പമാണെന്നാണ് ഇത്രയും നാളും കരുതിയിരുന്നത്. അങ്ങനെ പറയുന്ന ചില പോസ്റ്റുകളും നെറ്റിൽ കണ്ടു.
പരിഹാരം
രണ്ടാമത്തെ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തിക്കളയാം എന്ന ചിന്തിച്ചപ്പോഴാണ്, ഡിസ്പ്ലേ ഡ്രൈവറിനെന്തെങ്കിലും കുഴപ്പം കാണുമോ എന്ന ബോധം മനസിലുദിച്ചത്. അതിനെ മാറ്റി ഇൻസ്റ്റോൾ ചെയ്യാം എന്നും കരുതി. ഉബുണ്ടുവിൽ സ്വതവേയുള്ള ഡിസ്പ്ലേ ഡ്രൈവറിനു പകരം എന്റെ എൻവിഡിയ ചിപ്പ്‌സെറ്റിനു വേണ്ടി, ഹാർഡ്‌വെയർ നിർമ്മാതാവ് പുറത്തിറക്കുന്ന ഡ്രൈവർ ഇൻസ്റ്റോൾ ചെയ്തപ്പോൾ മുകളിലെ രണ്ടു പ്രശ്നങ്ങളും മാറി.
ഓപ്പറേറ്റിങ് സിസ്റ്റത്തിനോടൊപ്പമുള്ള സ്വതന്ത്രമായ ഡിസ്പ്ലേ ഡ്രൈവറായിക്കും സ്വതവേ ഉബുണ്ടുവിൽ ഇൻസ്റ്റോൾ ആകുന്നത്. വികസനഘട്ടത്തിലിരിക്കുന്ന ഇത്തരം ഡ്രൈവറുകൾക്ക് ചില പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനു പകരം ഹാർഡ്‌വെയർ നിർമ്മാതാവ് നൽകുന്ന പ്രൊപ്രൈറ്ററി ഡ്രൈവറുകൾ ഉപയോഗിക്കണമെങ്കിൽ പാനലിൽ നിന്നും താഴെക്കാണുന്ന രീതിയിൽ System->Administration->Hardware drivers
അൽപ്പസമയത്തെ തിരച്ചിലിനു ശേഷം തുറന്നു വരുന്ന വിൻഡോയിൽ നിന്ന് ആവശ്യമായ പ്രൊപ്രൈറ്ററി ഡ്രൈവർ തിരഞ്ഞെടുക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ