മൊഴിയിൽ പന എന്നടിക്കണമെങ്കിൽ 4 കീ പ്രെസ്സ് വേണം എന്നാൽ ഇൻസ്ക്രിപ്റ്റിൽ 2 മതി. ഇതു കേട്ടപ്പോഴാണ് ഇൻസ്ക്രിപ്റ്റ് പഠിക്കാം എന്നുവിചാരിച്ചത്. എന്നാൽ ഉബുണ്ടുവിലെ ഐബസിൽ ഇൻസ്ക്രിപ്റ്റിലടിച്ചാൽ അത് ഏതാണ്ട് ഒരു കൊല്ലം പുറകിലേക്ക് വലിക്കുന്നു.
ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച mim ഫയൽ ഉണ്ടാക്കിയിട്ടുണ്ട്. ഉബുണ്ടുവിൽ ഐബസ് ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റിൽ എഴുതുന്നവർക്ക്, ഉപകാരപ്രദമാകും. ടെർമിനലിൽ താഴെക്കാണുന്ന കമാൻഡ് നൽകിയാൽ പുതിയ mim ഇൻസ്റ്റോൾ ആകും
കമാൻഡ് ടൈപ്പ് ചെയ്തതിനു ശേഷം ഐബസ് റീസ്റ്റാർട്ട് ചെയ്താൽ മാറ്റങ്ങൾ ലഭിക്കും.
മാറ്റങ്ങൾ
പുതിയ പതിപ്പ് (2013 ഏപ്രിൽ 29)
ചില്ലുകളുടെ വിന്യാസം പഴയരീതിയിലാക്കിയിട്ടുള്ളതും ൿ കൂട്ടിച്ചേർത്തതും ബിന്ദുരേഫം ^ എന്ന സ്ഥാനത്ത് ചേർത്തതുമായ പതിപ്പ്
പുതിയ ഇൻസ്ക്രിപ്റ്റ് (2013 ജൂൺ 14)
ഒറ്റ കീപ്രെസിൽ ചില്ലുകൾ ലഭിക്കുന്ന എൻഹാൻസ്ഡ് ഇൻസ്ക്രിപ്റ്റ് കീബോഡ് കിട്ടാൻ.
പുതിയ പതിപ്പ് (2014 മാർച്ച് 1)
പുതിയ ചില്ലുകൾ കൂട്ടിച്ചേർത്തപ്പോൾ zwj, zwnj എന്നിവ ഒഴിവാക്കിയിരുന്നു. ഇതുരണ്ടും പലപ്പോഴും ആവശ്യം വരുന്നു. ഇവ യഥാക്രമം '!', '@' എന്നീ സ്ഥാനത്ത് വച്ച് ഒരു പതിപ്പ്.
- ചില്ലുകൾ പുതിയ യൂണികോഡ് പതിപ്പിനനുസരിച്ചുള്ളതല്ല
- ഔകാരത്തിലെ പ്രശ്നം. (ൌ)
- മലയാളം/ഇൻഡോ അറബിക്ക് അക്കങ്ങൾ.
ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച mim ഫയൽ ഉണ്ടാക്കിയിട്ടുണ്ട്. ഉബുണ്ടുവിൽ ഐബസ് ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റിൽ എഴുതുന്നവർക്ക്, ഉപകാരപ്രദമാകും. ടെർമിനലിൽ താഴെക്കാണുന്ന കമാൻഡ് നൽകിയാൽ പുതിയ mim ഇൻസ്റ്റോൾ ആകും
sudo wget http://sites.google.com/site/vssun9/inscript1.mim -O /usr/share/m17n/ml-inscript.mim
കമാൻഡ് ടൈപ്പ് ചെയ്തതിനു ശേഷം ഐബസ് റീസ്റ്റാർട്ട് ചെയ്താൽ മാറ്റങ്ങൾ ലഭിക്കും.
മാറ്റങ്ങൾ
- v,d,] (ന,്,zwj) ഈ കോമ്പിനേഷൻ ആണ് ൽ കിട്ടുന്നതിന് ഇൻസ്ക്രിപ്റ്റിൽ ഉപയോഗിച്ചിരുന്നത്. ഈ കോമ്പിനേഷനിൽ d (ചന്ദ്രക്കല) ഒഴിവാക്കി ലഘൂകരിച്ചിട്ടുണ്ട്. അതായത് ൽ കിട്ടാനായി v,] എന്നിവ മാത്രം അമർത്തിയാൽ മതി. മറ്റു ചില്ലുകളുടെ കാര്യവും അങ്ങനെത്തന്നെ.
- മലയാളം അക്കങ്ങളെ ഇൻഡോ അറബിക് അക്കങ്ങളാക്കിയിട്ടുണ്ടെങ്കിലും ന്യൂമറിക് കീപാഡിൽ മലയാളം അക്കങ്ങൾ വരാനുള്ളത് നിലനിർത്തിയിട്ടുണ്ട്.
പുതിയ പതിപ്പ് (2013 ഏപ്രിൽ 29)
ചില്ലുകളുടെ വിന്യാസം പഴയരീതിയിലാക്കിയിട്ടുള്ളതും ൿ കൂട്ടിച്ചേർത്തതും ബിന്ദുരേഫം ^ എന്ന സ്ഥാനത്ത് ചേർത്തതുമായ പതിപ്പ്
sudo wget http://sites.google.com/site/vssun9/inscript3.mim -O /usr/share/m17n/ml-inscript.mim
പുതിയ ഇൻസ്ക്രിപ്റ്റ് (2013 ജൂൺ 14)
ഒറ്റ കീപ്രെസിൽ ചില്ലുകൾ ലഭിക്കുന്ന എൻഹാൻസ്ഡ് ഇൻസ്ക്രിപ്റ്റ് കീബോഡ് കിട്ടാൻ.
sudo wget http://sites.google.com/site/vssun9/inscript4.mim -O /usr/share/m17n/ml-inscript.mim
പുതിയ പതിപ്പ് (2014 മാർച്ച് 1)
പുതിയ ചില്ലുകൾ കൂട്ടിച്ചേർത്തപ്പോൾ zwj, zwnj എന്നിവ ഒഴിവാക്കിയിരുന്നു. ഇതുരണ്ടും പലപ്പോഴും ആവശ്യം വരുന്നു. ഇവ യഥാക്രമം '!', '@' എന്നീ സ്ഥാനത്ത് വച്ച് ഒരു പതിപ്പ്.
sudo wget https://sites.google.com/site/vssun9/ml-inscript5.mim -O /usr/share/m17n/ml-inscript.mim
സുഖം തോന്നുന്നത് പക്ഷേ പഴയ യുണിക്കോഡ് തന്നെയാണ്. പുതിയ ചില്ലുകളും മറ്റും എന്തോ അത്ര ഭംഗി പോരാ.. പിന്നെ പഴയത് ശീലവുമായിപ്പോയി..
മറുപടിഇല്ലാതാക്കൂന്യൂമറിക്ക് പാഡില്‍ ഇംഗ്ലീഷ് അക്കങ്ങളും അല്ലാതെ മലയാളം അക്കങ്ങളുമായിരുന്നു ഇന്‍സ്ക്രിപ്റ്റ് പഴയ രീതിയില്‍ വന്നിരുന്നത്. അതു തന്നെയായിരുന്ന നല്ലതെന്നാണ് എന്റെ അഭിപ്രായം.
പിന്നെ ഔകാരത്തിന്റെ പ്രശ്നം. ൌ നേക്കാളും നല്ലത് സ്ഥിരമായി ഉപയോഗിക്കുന്നതു തന്നെയാണ്..
ടോട്ടോചാൻ പഴയ ചില്ലിനും പുതിയ ചില്ലിനും ഡിസ്പ്ലേയിൽ വ്യത്യാസമുണ്ടാകാൻ വഴിയില്ല. ഫോണ്ടിൽ രണ്ടും ഒരു പോലെ തന്നെയാവും. താങ്കളുടെ ഡീഫോൾട്ട് ഫോണ്ടിൽ പുതിയ ചില്ലില്ലാതെയിരിക്കുകയും ഇൻസ്റ്റോൾ ചെയ്ത മറ്റൊരു ഫോണ്ടിൽ പുതിയ ചില്ലുണ്ടായിരിക്കുകയും ചെയ്താൽ, പുതിയ ചില്ല് മാത്രം ആ ഫോണ്ടിൽ നിന്നെടുത്തു കാണിക്കും. ഇത് കാഴ്ചയിൽ അഭംഗിയുണ്ടാക്കും.
മറുപടിഇല്ലാതാക്കൂപഴയതും പുതിയതുമായ ചില്ലുകൾ ശരിക്ക് കാണിക്കുന്നതും, മലയാളം 0 ശരിയായി കാണിക്കുന്നതുമായ രചന ഫോണ്ട് താഴെയുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തോളൂ
മറുപടിഇല്ലാതാക്കൂhttps://sites.google.com/site/vssun9/Rachana.ttf
1-ാം തിയതി എന്ന് ടൈപ്പ് ചെയ്യുുമ്പോൾ കാണുന്ന ആവശ്യമില്ലാത്ത വട്ടം (ാ) ഒഴിവാക്കുന്നതെങ്ങനെയാണ്. ഞാൻ ഉപയോഗിക്കുന്നത് ഇൻസ്ക്രിപ്റ്റില്‍ മീര ഫോണ്ട് ആണ്.മീര ഫോണ്ടില്‍ എങ്ങനെ അത് പ്രാവർത്തീകമാക്കും
മറുപടിഇല്ലാതാക്കൂഇത് സത്യത്തിൽ ഫോണ്ടിൻ്റെ കുഴപ്പം/പ്രത്യേകത മൂലമാണ് ഉണ്ടാകുന്നത്. ഗൂഗിളിൻ്റെ നോട്ടോ ഫോണ്ടുകളിൽ വട്ടമില്ലാതെ വരും.
ഇല്ലാതാക്കൂമേറ്റ് ഉപയോഗിക്കാൻ തുടങ്ങിയതിൽപ്പിന്നെ വീണ്ടും ഐബസ് ആവശ്യം വന്നു. ഇതിലെഴുതിയിരിക്കുന്ന കമാൻഡ് അടിച്ചിട്ട് വർക്ക് ചെയ്യുന്നുമില്ല. നോക്കിയപ്പോൾ ഗൂഗിൾ https ആക്കിയതായിരുന്നു കുഴപ്പം. ലേറ്റസ്റ്റ് വേർഷൻ്റെ കമാൻഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ