2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ടോറന്റും ചൂടും പിന്നെ ഉബുണ്ടുവും

നമ്മുടെ അറയില്‍ പി ദാസ് മുമ്പൊരു പ്രശ്നം പരിഹരിച്ചത് കൊടുത്തിരുന്നല്ലോ. ഇത് അദ്ദേഹം തന്നെ പരിഹരിച്ച മറ്റൊരു പ്രശ്നം ആണ്. ഇതിനു ഉബുണ്ടുവുമായി എത്ര ബന്ധമുന്ടെന്നറിയില്ല, അധികവും ഒരു ഹാര്‍ഡ്‌വെയര്‍ പ്രശ്നമാണ്. പക്ഷെ ഉബുണ്ടുവില്‍ ഇത് കൂടുതല്‍ അനുഭവപ്പെടുന്നുന്ടെന്നു തോന്നുന്നു. അനുഭവപ്പെടുന്നുള്ളവര്‍ ഇതും ഒന്ന് പരിശോധിക്കുക.

പ്രശ്നം
-------- Original Message --------
Subject: പുതിയ പ്രശ്നം!
Date: Mon, 27 Jun 2011 20:34:30 +0530
From: P Das 



ടോറെന്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒന്നൊന്നര മണിക്കൂര്‍ കഴിഉമ്പോള്‍ കമ്പ്യൂട്ടര്‍ തൂങ്ങുന്നു. ഇത്
കുറേ നാളായുള്ളതാണ്. പണ്ടെന്നോ ഒരു കെര്‍ണല്‍ അപ്ഡേറ്റോടെ തുടങ്ങിയതാണെന്നു തോന്നുന്നു.
ഫോറങ്ങളില്‍ അന്ന്വേഷിച്ച് അവിടെ ധാരാളം പേര്‍ക്ക് ഈ പ്രശ്നമുണ്ട് പക്ഷെ കൊള്ളാവുന്ന ഒരു
പ്രതിവിധി ആരും നല്‍കിയിട്ടില്ല. ഉബുണ്ടു വണ്‍, കോംപിസ്, സ്ക്രീന്‍സേവര്‍, സസ്പെന്റ്,
ഹൈബെര്‍നേഷന്‍ എന്നിവ നിര്‍ത്തുക എന്നതാണ് ആകെ കണ്ട പ്രതിവിധികള്‍. ഞാനിതൊക്കെ
ചെയ്തിട്ടും ഫലമൊന്നുമില്ല. പിന്നെ സ്വാപ്പ് മെമ്മറിയുടെ അളവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും
കണ്ടു. അത്ര അറിവില്ലാത്തതു കൊണ്ട് അത് ചെയ്തില്ല. ബഗ്ഗാണന്ന് ചിലര്‍, അല്ല കോണ്‍ഫിഗറേഷന്‍
പ്രശ്നമാണന്ന് ചിലര്‍. ഗ്രാഫിക്സിന്റെ പ്രശ്നമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. മോനിറ്റര്‍
ഓഫാകുന്നതോടെ എല്ലാം നില്‍ക്കും - അങ്ങിനെ ഡിസ്പ്ലേ നില്‍ക്കാതിരിക്കുവാന്‍ വല്ല
പരിപാടിയുമുണ്ടോ? gconf editor > gnome powermanagement > timeout >sleep
display 0 എന്ന് നല്‍കി എന്നിട്ടും മാറ്റമൊന്നുമില്ല.. ഞാന്‍ ഒരു എക്സ്റ്റേണല്‍
ഡ്രൈവിലേക്കാണ് ഡൗണുന്നത്. അതൊരു കാരണമാകുമോ?
ദാസ്


പരിഹാരം
---------- Forwarded message ----------
From: P Das



ടോറന്റ് ഡൗൺലോഡുമ്പോൾ പ്രൊസസ്സർ കൂടുതൽ ചൂടാകുമത്രെ, ഫാനിനോ ഹീറ്റ് സിങ്കിനോ പ്രശ്നമുണ്ടെങ്കിൽ ഇങ്ങിനെയുണ്ടാകും.
ഫാനും ഹീറ്റ്സിങ്കും അഴിച്ച് വൃത്തിയാക്കി, ഹീറ്റ്സിങ്കിനെ പ്രൊസെസ്സറുമായി ബന്ധിപ്പിച്ചിരുന്ന പശ അലിഞ്ഞ് അവ തമ്മിൽ മുട്ടുന്നുണ്ടായിരുന്നില്ല. അതിനിടയ്ക്ക് ഒരു കഷണം അലുമിനിയം ഫോയിൽ വച്ചു.
അതിനു ശേഷം ഇപ്പോൾ ഒരു മാസമായി തൂങ്ങുന്നില്ല!
സ്നേഹപൂർവം

ദാസ്

കുറിപ്പ്:  
ഇത് ഉബുണ്ടു, ടോറന്റ് എന്നിവയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. പ്രൊസസ്സർ ചൂടാകുമ്പോൾ കമ്പ്യൂട്ടർ ഹാങ്ങാകുന്നത് പൊതുവെ കണ്ടുവരുന്ന പ്രതിഭാസമാണല്ലോ.

അലൂമിനിയം ഫോയിൽ വയ്ക്കുന്നതിനേക്കാൾ തെർമൽ ഗ്രീസ് (http://en.wikipedia.org/wiki/Thermal_grease‌) ഉപയോഗിക്കുക എന്നതാണ് യഥാർത്ഥ പ്രതിവിധി. രണ്ട് ലോഹഭാഗങ്ങൾ തമ്മിൽ സാധാരണ രീതിയിൽ ചേർത്ത് വച്ചൽ താപസംവഹനം നടക്കുമെങ്കിലും അവയ്ക്കിടയിലുള്ള നേരിയ വിടവുകൾ അതിന് തടസ്സമുണ്ടാക്കും. വിടവുകളിലെ വായു വഴിയുള്ള താപസംവഹനം വളരെ കുറവായിരിക്കും. അലൂമിനിയം ഫോയിൽ വയ്ക്കുമ്പോഴും വിടവുണ്ടാകാനുള്ള സാധ്യതയുണ്ട്.
തെർമൽ ഗ്രീസ് കമ്പ്യൂട്ടർ അനുബന്ധങ്ങൾ വിൽക്കുന്ന കടയിൽ വാങ്ങാൻ കിട്ടുമല്ലോ.

2 അഭിപ്രായങ്ങൾ:

  1. ഫയർ ഫോക്സിൽ എല്ലാ വെബ് താളുകളും തുറന്നു വരുന്നില്ല. ഉദാഹരണത്തിന് യാഹൂ എനിക്ക് ഉബുണ്ടുവിൽ കാണാനാവില്ല..... ഫ്ലാഷ് പ്ലേയർ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ആകുന്നുമില്ല ....ഒരു മറുപടി പ്രതീക്ഷിക്കുന്നു.....ഉബുണ്ടു 11.04 ഉപയോഗിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. എനിക്കീ പ്രശ്നം ഇതുവരെ അനുഭപ്പെട്ടില്ല.
    അഡോബിന്റെ സൈറ്റിൽ ചെന്ന് ഏറ്റവും പുതിയ ഫ്ലാഷ് പ്ലെയർ ഇൻസ്റ്റാൾ ചെയ്തു നോക്കൂ: http://get.adobe.com/flashplayer/

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.