ഒരു
പോസ്റ്റാക്കാനുള്ള പ്രാധാന്യം ഇതിനുണ്ടോ എന്നറിയില്ല. എങ്കിലും ഒന്നൊന്നര മണിക്കൂറത്തേക്കു് എന്നെ ഒന്ന് കുഴപ്പിച്ചത് കൊണ്ട് ഇവിടെ
പോസ്റ്റുന്നു.
ഗ്നോം 2, കറുവ, യൂണിറ്റി വഴി കറങ്ങിത്തിരിഞ്ഞാണു് ഞാന്‍ ഗ്നോം ഷെല്ലിലെത്തിയതു്. സത്യം പറയാല്ലോ. തുടക്കക്കാരെ നല്ലവണ്ണം ഒന്നു വിയര്ത്തകുളിപ്പിക്കാന് ഗ്നോം ഷെല്‍ ധാരാളമാണു്. ഇതിലെനിക്കു് ഏറ്റവും പ്രയാസമായി തോന്നിയത് വിന്‍ഡോ ലേയൗട്ടുകളുടെ നിരയിലെ മിനിമൈസ്, മാക്സിമൈസ്/റീസ്റ്റോര്‍ ബട്ടണുകളുടെ അഭാവമായിരുന്നു.
സമാനമായ ഒരനുഭവം മുന്‍പു വന്നിരുന്നതു്
പരിഹരിച്ചത് gconf-editor
ഉപയോഗിച്ചായിരുന്നു. അതിനാല്‍ മറ്റൊന്നുമാലോചിക്കാതെ കോണ്ഫിഗ് എഡിറ്റര്‍
സന്നിവേശിപ്പിച്ചു. എന്നാല്‍ തുറന്നു നോക്കിയപ്പോള്‍ അതിലെവിടെയും
button_layout തിരുത്താനുള്ള ഉപാധി കണ്ടില്ല.
gconf-editor |
'മുറ്റത്തെ മുല്ലയ്ക്ക് മണമില്ല' എന്ന് പറയും പോലെ അത്രയും സമയം ഞാന്‍ ഗ്നോം ട്വീക്ക് ടൂളിനെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. അതില്‍ മാക്സിമൈസ്, മിനിമൈസ് ബട്ടണുകള്‍ ആഡ് ചെയ്യാനുള്ള ഉപാധിയുണ്ട്.
ഇതിനായി ഗ്നോം ട്വീക്ക് ടൂള്‍ തുറക്കുക. ഡാഷ് തുറന്ന ശേഷം (സൂപ്പര്‍ കീ) Advanced Settings എന്നോ Gnome tweek tool എന്നോ തിരഞ്ഞാല്‍ വരുന്ന ഐക്കോണാണ്. Alt+F2 എന്നമര്ത്തുമ്പോള് വരുന്ന കമാന്റ് ബോക്സില്‍ gnome-tweak-tool എന്ന് നല്‍കിയും ഗ്നോം ട്വീക്ക് തുറക്കാവുന്നതാണു്. നിലവില്‍ ഗ്നോം ട്വീക്ക് ഇന്സ്റ്റാളിയിട്ടില്ലെങ്കില്
gnome-tweak-tool |
sudo apt-get update;
sudo apt-get install gnome-tweak-tool
എന്ന കമാന്റ് മുഖാന്തരം ഗ്നോം ട്വീക്ക് ഇന്‍സ്റ്റാളിയ ശേഖം ഈ നടപടികള്‍ ചെയ്യുക.
ഇതിലെ ഷെല്‍ എന്ന മെനുവിലെ 'Arrangement of buttons on the titlebar' എന്നതിന്റെ മൂല്യം 'Close only' എന്നത് മാറ്റി 'All' എന്ന് നല്‍കുക. ക്ലോസ്സിനൊപ്പം വിന്‍ഡോ മാക്സിമൈസ്, മിനിമൈസ് ബട്ടണുകളും വരുന്നതാണു്.
ഇതേമാതിരി പ്രയോജനപ്രദമായ ഒട്ടനവധി ക്രമീകരണങ്ങള്‍ ഗ്നോം ട്വീക്ക് ടൂളില്‍ ലഭ്യമാണു്. എല്ലാം പരീക്ഷിച്ചു നോക്കിക്കോളൂ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ