2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ലോക്കാൽസും ഐബസും


ഈയിലെ ഉബുണ്ടു വീണ്ടും ഇൻസ്റ്റോൾ ചെയ്തതിനു ശേഷം വന്ന ഒരു പ്രശ്നം. ഐബസിന്റെ പ്രിഫറൻസസ് വിൻഡോ കിട്ടുന്നില്ല. നെറ്റിൽത്തപ്പിയപ്പോൾ പലർക്കും ഈ പ്രശ്നമുണ്ടെങ്കിലും ശരിയാക്കാനുള്ള വഴിയൊന്നും കിട്ടിയില്ല.

ഇത്തവണ 12.04-ൽ ഇൻസ്റ്റോൾ ചെയ്തപ്പോൾ മലയാളമായിരുന്നു ഇന്റർഫേസ് ഭാഷയായി തിരഞ്ഞെടുത്തത്. പരിഭാഷ അത്ര പോര എന്നു തോന്നിയതുകൊണ്ടും, പകുതി മാത്രം പരിഭാഷപ്പെടുത്തി നിൽക്കുന്നതുകൊണ്ടും സെറ്റിങ്സിൽപ്പോയി മലയാളം എടുത്തുകളഞ്ഞിരുന്നു. ഇതാണ് ഐബസ് പ്രിഫറൻസസ് വരാത്തതിന് കാരണമെന്ന്, പിന്നീട് മലയാളം ഇൻസ്റ്റോൾ ചെയ്ത് നോക്കിയപ്പോഴാണ് മനസിലായത്.

മലയാളം പിന്നെയും എടുത്തുകളഞ്ഞ്,

sudo dpkg-reconfigure locales

എന്ന കമാൻഡ് കൊടുത്ത് ലോക്കാൽസ് വീണ്ടുമൊന്ന് കോൺഫിഗർ ചെയ്തപ്പോൾ കാര്യം ശരിയായി.

1 അഭിപ്രായം:

  1. ലിനക്സ് mint ഉപയോഗിക്കുന്നു... വോഡഫോണിന്റെ മോഡം അണ്‍ ലോക്ക് ചെയ്ത് ZTEഎന്നാ കമ്പനിയുടെ software ആണ് ഉപയോഗിക്കുന്നത്.നെറ്റ് വര്ക്ക് മാനേജറിൽ ചെന്ന് എഡിറ്റ് ചെയ്ത് access point name നല്കുവാൻ കഴിയുന്നില്ല ...എത്ന്തെലും ചെയ്യാൻ പറ്റുമോ?

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.