2010, ജൂലൈ 9, വെള്ളിയാഴ്‌ച

പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ

ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.

ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാ‍ധിക്കും.

അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

GRUB

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.

Ubuntu Tweak
കടപ്പാട്: www.ubuntu-tweak.org
ഇവിടെ നിന്ന് Package Cleaner എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് Clean Kernels ക്ലിക്ക് ചെയ്യുക. ശേഷം Unlock എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചോദിക്കുന്ന ഉപയോക്താക്കളുടെ പാസ്‌വേഡ് നൽകുക. എല്ലാ കേർണലുകളും ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന രീതിയിലായിട്ടുണ്ടാകും.

നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞു.

പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു. അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

4 അഭിപ്രായങ്ങൾ:

  1. ഈ പോസ്റ്റുമായി ബന്ധപ്പെട്ട അനൂപന്റെ ബസ് http://bit.ly/9E79aB എന്ന വിലാസത്തിലുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. വന്നു ഇനിയും വരാം. പോസ്റ്റുകൾ ഉപയോഗപ്രഥമാണ്.

    മറുപടിഇല്ലാതാക്കൂ
  3. പുതിയ ഉബുണ്ടു പതിപ്പിന്റെ പരസ്യം കൊടുക്കുന്നത് അടിപൊളിയാരിക്കും. ബ്ലോഗ് ഇഷ്ടപ്പെട്ട്ട

    മറുപടിഇല്ലാതാക്കൂ
  4. ഈ ബസ് നോക്കിയെങ്കിലും റസിമാൻ പറഞ്ഞ കുറേ കമാൻഡ്ലൈൻ പണികൾ ഉപയോഗിച്ചാണ് പഴയ കെർണലുകൾ നീക്കം ചെയ്തത്. ഇപ്പോൾ‌ വീണ്ടൂം കെർണലുകൾ കൊണ്ട്‌ നിറഞ്ഞപ്പോൾ, കമ്പ്യൂട്ടർ ജാനിറ്റർ എന്ന അഡ്മിനിസ്ട്രേഷൻ ടൂൾ ഉപയോഗിച്ചു. ഇതാവുമ്പോൾ മൂന്നാം കക്ഷി ടൂളുകളുടെ ആവശ്യമില്ലല്ലോ.

    System->Administration->Computer Janitor

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.